ഓര്‍മ്മകള്‍ ....
മരിക്കാത്ത ഓര്‍മ്മകള്‍
നനവുള്ള മണ്ണിന്റെ ഓര്‍മ്മകള്‍
ഇലകളില്‍നിന്നും ഇറ്റ് വീഴുന്ന മഴത്തുള്ളിയുടെ ഓര്‍മ്മകള്‍
തൊടിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി ക്കളിക്കുന്ന ആട്ടിന്‍ കുട്ടികള്‍
പുഴയിലേക്ക് കരണം മറിഞ്ഞു ചാടുന്ന ചെറുമന് കറുമ്പന് കുറുമ്പന്മാര്
ഒരുനൂറു കുഞ്ഞുങ്ങളുമായി കരയോടു ചേര്‍ന്ന് നില്ക്കുന്ന കരിമീന്‍ കൂട്ടത്തിലേക്ക് ഒരു ചെറു കല്ലെടുത്തിട്ടു
ഈ നനവ്
മായാത്ത വറ്റാത്ത നോവിന്റെ നനവ്
ഓര്‍മ്മകളുടെ നനവ്
മഴയുടെ നനവ്
ചിലപ്പോഴെല്ലാം ആ നനവൊന്നു കണ്തടത്തില് പടര്‍ന്നുവോ?
ഓര്‍മ്മകള്‍ മരിക്കാത്ത മറയാത്ത സ്വപങ്ങളുടെ ഓര്‍മ്മകള്‍......
Sunday, April 11, 2010
Subscribe to:
Comments (Atom)